Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inner Forest

Wayanad

ഉൾവനത്തിലേ ക്ക് മടങ്ങാതെ കാട്ടാനകൾ; ജനങ്ങൾ ഭീതിയിൽ

പു​ല്‍​പ്പ​ള്ളി: വേ​ലി​യ​മ്പം, ഭൂ​ദാ​നം, മ​ര​കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ഴ്ച​ക​ളാ​യി കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു പ്ര​തി​രോ​ധ ന​ട​പ​ടി​യു​മി​ല്ലെ​ന്ന് പ​രാ​തി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ, ക​മു​ക്, ക​പ്പ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. നെ​യ്ക്കു​പ്പ വ​ന​ത്തി​ല്‍ നി​ന്നും സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ള്‍ നേ​രം പു​ല​ര്‍​ന്നാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍​നി​ന്നും മ​ട​ങ്ങു​ന്ന​ത്. വീ​ടി​ന്‍റെ മു​റ്റ​ത്തു​വ​രെ എ​ത്തി ആ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍. നെ​യ്ക്കു​പ്പ വ​നാ​തി​ര്‍​ത്തി​യി​ല്‍ വൈ​ദ്യു​ത തൂ​ക്കു​വേ​ലി ഉ​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി മാ​റ്റി​യി​ടു​ന്ന​തി​നാ​ല്‍ ആ​ന​ക​ള്‍ ഇ​തു​വ​ഴി​യാ​ണ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ഇ​വി​ടെ പ​ല​ദി​വ​സ​ങ്ങ​ളി​ലും വാ​ച്ച​ര്‍​മാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

വ​നാ​തി​ര്‍​ത്തി​യി​ലെ ത​ക​ര്‍​ന്ന ഫെ​ന്‍​സിം​ഗും ട്ര​ഞ്ചും ന​ന്നാ​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യ​യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ചാ​മ​പ്പാ​റ, ച​ണ്ണോ​ത്തു​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ ന​ട​ത്തി ക​ണ്ടെ​ത്തി ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. ഈ ​മാ​തൃ​ക​യി​ല്‍ വേ​ലി​യ​മ്പം മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​യെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

പു​ല്‍​പ്പ​ള്ളി: ചേ​കാ​ടി, ഉ​ദ​യ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ര്‍​ഹോ​ള വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ള്‍ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ തെ​ങ്ങ്, വാ​ഴ, ചേ​ന, ക​പ്പ, ഇ​ഞ്ചി തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ​യ​ക്ക​ര​യി​ല്‍ ക​ര്‍​ഷ​ക​രു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്തു​വ​രെ കാ​ട്ടാ​ന എ​ത്തി​യി​രു​ന്നു. വ​നാ​തി​ര്‍​ത്തി​യി​ലെ ട്ര​ഞ്ചും ഫെ​ന്‍​സിം​ഗു​ക​ള്‍ ത​ക​ര്‍​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ന​ക​ളെ തു​ര​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​സ്ഥ​യാ​ണ്. പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ ആ​ന​ശ​ല്യ​ത്തെ തു​ട​ര്‍​ന്ന് വ​യ​ലു​ക​ളി​ല്‍ കാ​വ​ല്‍​മാ​ടം ഒ​രു​ക്കി കാ​വ​ലു​ണ്ടെ​ങ്കി​ലും കൂ​ട്ട​മാ​യെ​ത്തു​ന്ന ആ​ന​ക​ളെ തു​ര​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ വ​നം​വ​കു​പ്പി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​യു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നെ​ങ്കി​ലും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​ന​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ പ​രാ​തി. ചേ​കാ​ടി - ഉ​ദ​യ​ക്ക​ര റോ​ഡി​ല്‍ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​ലും യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up